Connect with us

Kerala

കണ്ണൂരില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published

|

Last Updated

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരിയില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇ പി ജയരാജന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുരുഷോത്തമന്‍, ദിജേഷ്, മനോജ്, സുരേഷ് ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന് സിപിഐഎം ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest