Connect with us

National

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലെ 56 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 1.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. അലിപുര്‍ദുവാര്‍, ജല്‍പൈഗുരി, ഡാര്‍ജിലിംഗ്, മാള്‍ഡ, ഉത്തര്‍ദിനേജ്പൂര്‍, ദക്ഷിണ്‍ ദിനേജ്പൂര്‍, ബീര്‍ഭൂം എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകള്‍. എല്ലായിടങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മണ്ഡലിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ മമത ശക്തമായി രംഗത്ത് വരികയും തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. നോട്ടീസിന്റെ മറുപടി മെയ് 19ന് ജനങ്ങള്‍ നല്‍കുമ്പോള്‍ കാണാമെന്നായിരുന്നു മമതയുടെ മറുപടി. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് എല്ലാ മണ്ഡലങ്ങളും.
മാവേയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബീര്‍ഭൂമിലെ ഏഴ് മണ്ഡലങ്ങളില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിംഗ്.