Connect with us

International

രണ്ടു ഇന്ത്യന്‍ ചാരന്‍മാരെ പിടികൂടിയതായി പാകിസ്താന്‍

Published

|

Last Updated

ഇസ്‌ലമാബാദ്: രണ്ടു ഇന്ത്യന്‍ ചാരന്‍മാരെ പിടികൂടിയതായി പാകിസ്താന്റെ അവകാശവാദം. തെക്കന്‍ സിന്ധ് പ്രവശ്യയില്‍നിന്ന് റോയുടെ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. പാക്കിസ്ഥാനിലെ അതീവ സുരക്ഷാ മേഖലകളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തതായി തീവ്രവാദ വിരുദ്ധ സേന എസ്എസ്പി നവീദ് കവാജ അറിയിച്ചു. സദാം ഹുസൈന്‍, ബാചല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക പദ്ധതിയെ അട്ടിമറിക്കുന്നതിനു പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കവാജ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. പാക് പിന്തുണയോടെ ഇന്ത്യയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നാണ് ഇന്ത്യയുടെ ആരോപണം.

Latest