Connect with us

Gulf

അബുദാബിയില്‍ കെട്ടിട വാടക അഞ്ചു മുതല്‍ 11 വരെ ശതമാനം വര്‍ധിച്ചു

Published

|

Last Updated

അബുദാബി:അബുദാബിയില്‍ കെട്ടിട വാടക വര്‍ധിച്ചു. അഞ്ചു മുതല്‍ 11 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ആദ്യപാദത്തിലുണ്ടായത്. അല്‍ റീഫ് ദ്വീപില്‍ മൂന്ന് മുറി ഫഌറ്റിന് 11 ശതമാനം വരെ വര്‍ധിച്ചപ്പോള്‍ രണ്ട് മുറി ഫഌറ്റിന് ഒമ്പത് ശതമാനം വര്‍ധനവാണ് സംഭവിച്ചത്. 1,35,000 ദിര്‍ഹം ഫഌറ്റിന് പുതിയ നിരക്ക് 1,50,000 ദിര്‍ഹമാണ്. അല്‍ റീം ദ്വീപില്‍ ഒറ്റമുറി ഫഌറ്റിന് അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
എന്നാല്‍ വില്‍പന നടത്തുന്ന ഫഌറ്റുകള്‍ക്ക് നാല് ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചത്. പുതിയ നിരക്ക് പ്രകാരം 1,350 ദിര്‍ഹമാണ് ചതുരശ്ര മീറ്ററിന്. പുതിയ അന്തരീക്ഷത്തില്‍, ആദായം വര്‍ധിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് നിക്ഷേപകര്‍ മുന്നോട്ടുവന്നതാണ് വര്‍ധനവിന് കാരണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വസ്തുക്കളുടെ വിലനിലവാരത്തില്‍ അല്‍ ഖദീര്‍, അല്‍ റീഫ് മേഖലകളില്‍ മൂന്നു മുതല്‍ നാല് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം വസ്തുവില്‍പനയില്‍ അല്‍ റീഫില്‍ നാല് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡുബിസെല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ ബൂതലോ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആദ്യം 860 ദിര്‍ഹമായിരുന്നു ചതുരശ്രയടിക്ക്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വരെ നിരക്ക് കുറഞ്ഞ ഭാഗങ്ങളും അബുദാബിയിലുണ്ട്. മൂന്ന് മുറി ഫഌറ്റുകള്‍ക്കാണ് നിരക്ക് കുറഞ്ഞത്. അബുദാബിയില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് അല്‍ റീം, അല്‍ മറിയ തുടങ്ങിയ ദ്വീപുഭാഗങ്ങളിലാണ് നിരക്ക് കൂടുതല്‍. വാഹനങ്ങളുടെ പാര്‍കിംഗ് അനുസൃതമായി ലഭിക്കുന്നതും ശബ്ദ മലിനീകരണമില്ലാത്തതുമാണ് കാരണം.
അടിക്കടിയുള്ള വ്യാപകമായ പരിശോധനയും താമസക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പെടുത്തിയതും നഗരങ്ങളിലെ ഫഌറ്റുകളില്‍നിന്നും ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest