Connect with us

National

കാശ്മീരില്‍ സംഘര്‍ഷം അയയുന്നു

Published

|

Last Updated

ശ്രീനഗര്‍: സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കുപ്‌വാര, ഹന്ദ്‌വാര പട്ടണങ്ങളില്‍ അഞ്ചാം ദിവസവും ജനജീവിതം സ്തംഭിച്ചു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ഇവിടങ്ങളില്‍ കര്‍ഫ്യൂ തുടരും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ശ്രീനഗറില്‍ നീക്കിയിട്ടില്ല.

പെട്രോള്‍ പമ്പുകളും മറ്റ് കച്ചവട സ്ഥാപനങ്ങളും നാല് ദിവസത്തിന് ശേഷം ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചു. ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളും പ്രവര്‍ത്തനക്ഷമമായി. ഞായറാഴ്ചയായതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും അടഞ്ഞുകിടന്നു.
അതിനിടെ, തന്നെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി ഇന്നലെ സി ജെ എം കോടതിയിലും പെണ്‍കുട്ടി ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ട വീഡിയോയില്‍, തന്നെ പോലീസുകാരല്ല, തദ്ദേശീയരായ യുവാക്കളാണ് ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ഈ മൊഴി മകളെ സമ്മര്‍ദത്തിലാക്കി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി ജെ എം കോടതിയില്‍ പെണ്‍കുട്ടിയെ പോലീസ് ഹാജരാക്കിയത്.

Latest