Connect with us

Kerala

രേഖകളില്ലാതെ കടത്തുകയായിരുന്ന 20 ലക്ഷം രൂപ ഫഌയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു

Published

|

Last Updated

രേഖകളില്ലാതെ കടത്തിയ പണം താമരശ്ശേരി അമ്പായത്തോട് നിന്നും ഫ്‌ളയിംഗ് സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുന്നു.

താമരശ്ശേരി: രേഖകളില്ലാതെ കടത്തുകയായിരുന്ന 20 ലക്ഷം രൂപ താമരശ്ശേരിയില്‍ പ്രത്യേക ഫഌയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു. മടവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ സുലൈമാന്റെ നേതൃത്വത്തിലുള്ള ഫഌയിംഗ് സ്‌ക്വാഡ് ദേശീയപാതയില്‍ അമ്പായത്തോടിന് സമീപം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തി പണം കണ്ടെത്തിയത്. പുതുപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടി എന്‍ 02 എ വൈ 7979 നമ്പര്‍ ബെന്‍സ് കാറിന്റെ ഡിക്കിയില്‍നിന്നാണ് പണം കണ്ടെത്തിയത്. മണി എക്‌സ്‌ചേഞ്ചിലേക്കുള്ള പണമാണിതെന്നാണ് കാറിലുണ്ടായിരുന്ന പുതുപ്പാടി സ്വദേശി അബ്ദുല്‍ ബാരി മൊഴി നല്‍കിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖ ഹാജറാക്കാ പണം കസ്റ്റഡിയിലെടുത്ത് ജില്ലാ കലക്ടര്‍ക്കും തുടര്‍ന്ന് ഇന്‍കം ടാക്‌സിനും കൈമാറി. എ എസ് ഐ വത്സ രാജ്, സി പി ഒ മാരായ രഞ്ജിത് പ്രസാദ്, രാം മോഹന്‍ റോയ് എന്നിവരടങ്ങിയ ഫഌയിംഗ് സ്‌ക്വാഡാണ് പണം പിടികൂടിയത്.

 

Latest