Connect with us

Gulf

'ഷാര്‍ജ സീന്‍' വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ക്യാമ്പയിന്റെ സന്ദേശമെത്തിക്കുന്ന സീന്‍ സിറ്റി വാഗണ്‍

ഷാര്‍ജ: മേന്മയുള്ള സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനും സംഘടനാ വൈഭവവും നൂതനവുമായ ഷാര്‍ജ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ഷാര്‍ജ സീന്‍” ക്യാമ്പയിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. shjseen.org ആണ് അവതരിപ്പിച്ചതെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അറിയിച്ചു. ക്യാമ്പയിന്റെ പുതിയ ഘട്ടം സജീവമാക്കുന്നതിന്റെ ഭാഗമായാണിത്. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ദൃഢതയുള്ള സ്ഥലമായി ക്യാമ്പയിനിലൂടെ ഷാര്‍ജയെ മാറ്റും.
യു എ ഇ നിവാസികള്‍ക്ക് വാണിജ്യപരവും നേതാക്കളുമായും ബന്ധം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഷാര്‍ജ സീന്‍ എന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവും ഷാര്‍ജ സീന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമായ സാറ അല്‍ മദനി പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായങ്ങളും നിരവധി വിപണി സാധ്യതകളുമാണ് ഷാര്‍ജ സീന്‍ മുന്നോട്ടുവെക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികള്‍ നടത്തും. ഷാര്‍ജയില്‍ വിപണി സാധ്യതയും സാംസ്‌കാരിക-ജീവിതശൈലീ അവസരങ്ങളും വര്‍ധിപ്പിക്കാനും പുതിയവ സൃഷ്ടിക്കാനും നിരവധി സ്ഥലങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കും. സീന്‍ സിറ്റി വാഗണ്‍ എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം ക്യാമ്പയിന്റെ സന്ദേശങ്ങളുയര്‍ത്തി യു എ ഇയില്‍ മുഴുവന്‍ ചുറ്റുമെന്നും സാറ അല്‍ മദനി വ്യക്തമാക്കി.

 

Latest