Connect with us

Ongoing News

കുമ്മനത്തെ 'മുഖ്യമന്ത്രി'യാക്കി സോഷ്യല്‍ മീഡിയ

Published

|

Last Updated

കാഞ്ഞങ്ങാട്: കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും ഭരണം പിടിച്ചെടുക്കുമെന്നുമുള്ള അവകാശവാദങ്ങളുമായി മുന്നോട്ടുപോകുന്ന ബി ജെ പിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ബി ജെ പി മന്ത്രിസഭയില്‍ കുമ്മനം മുഖ്യമന്ത്രിയാകുമെന്നും നേമം മണ്ഡലത്തില്‍ താമര വിരിയിച്ച് നിയമസഭയിലെത്തുന്ന മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ആഭ്യന്തര മന്ത്രിയാകുമെന്നു പരിഹാസ പ്രവചനമുണ്ട്.
മുസ്‌ലിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ള വ്യവസായം മഞ്ചേശ്വരത്ത് താമര വിരിയിക്കുന്ന കെ സുരേന്ദ്രന് ലഭിക്കും. നിയമ മന്ത്രിയായി പി എസ് ശ്രീധരന്‍ പിള്ളയും റവന്യു മന്ത്രിയായി എം ടി രമേശും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കായിക മന്ത്രിയായി ക്രിക്കറ്റ്താരം എസ് ശ്രീശാന്തും വനം-പരിസ്ഥിതി വകുപ്പില്‍ സി കെ ജാനുവും മന്ത്രിമാരാകുമെന്നാണ് “ട്രോളന്മാരുടെ”കണ്ടെത്തല്‍. എന്‍ ഡി എ ഘടകകക്ഷിയായ കെ പി എം എസ് നേതാവ് ടി വി ബാബു വിദ്യാഭ്യാസ മന്ത്രിയും യോഗക്ഷേമയുടെ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന് പൊതുമരാമത്ത് വകുപ്പും ബി ഡി ജെ എസ് നേതാവ് അഡ്വ. സംഗീതാ വിശ്വനാഥിന് ആരോഗ്യ വകുപ്പും ലഭിക്കുമെന്നാണ് പോസ്റ്റുകളിലുള്ളത്. സംസ്ഥാന ഗതാഗത മന്ത്രിയായി ശോഭാ സുരേന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് മറ്റൊരു പരിഹാസം.