Connect with us

National

കോഹിനൂര്‍ രത്‌നം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കൊഹിനൂര്‍ രത്‌നം ബ്രിട്ടന് സമ്മാനിച്ചതാണെന്നും തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരികെയെത്തിക്കുന്നതിന് സാധ്യമായ എല്ലാ സൗമ്യമാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഫ്രാങ്ക് നൊരോന്‍ഹ പറഞ്ഞു. വിഷയം കോടതി പരിഗണനയിലാണ്. കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കോഹിനൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്നും പഞ്ചാബിലെ രഞ്ജിത് സിംഗ് രാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.