Connect with us

Gulf

സിവില്‍ ഡിഫന്‍സ് വാഹന ലോഗോ: ശൈഖ് സൈഫ് അംഗീകാരം നല്‍കി

Published

|

Last Updated

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ്  അല്‍ നഹ്‌യാന്‍ ട്രാഫിക് ലൈറ്റ് കണ്‍ട്രോള്‍ പരിശോധിക്കുന്നു

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ്
അല്‍ നഹ്‌യാന്‍ ട്രാഫിക് ലൈറ്റ് കണ്‍ട്രോള്‍ പരിശോധിക്കുന്നു

അബുദാബി: സിവില്‍ ഡിഫന്‍സ് വാഹനത്തിന്റെ ലോഗോക്ക് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അംഗീകാരം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രതീകത്തെയാണ് ലോഗോ പ്രതിനിധീകരിക്കുന്നത്. ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ “ട്രാഫിക് ലൈറ്റ് കണ്‍ട്രോളി”ന്റെ പ്രവര്‍ത്തനം ശൈഖ് സൈഫ് പരിശോധിച്ചു. രക്ഷാ മാര്‍ഗങ്ങളിലും തീപിടുത്ത സാഹചര്യങ്ങളിലെ പ്രത്യേക ദൗത്യങ്ങളിലും അടിയന്തര വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനുമാണ്് ട്രാഫിക് ലൈറ്റ് കണ്‍ട്രോള്‍ പ്രാധാന്യം നല്‍കുക. അപകടസ്ഥലങ്ങളില്‍ പെട്ടെന്ന് എത്താന്‍ സഹായിക്കുന്ന ക്വിക്ക് റെസ്‌പോണ്‍സ് സിസ്റ്റവും ശൈഖ് സൈഫ് വിലയിരുത്തി.
ശൈഖ് സൈഫിനൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസ് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്‌റബാനി അല്‍ നുഐമി, നാച്വറലൈസേഷന്‍-റെസിഡന്‍സി-പോര്‍ട് അഫയേഴ്‌സ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരിബ് അല്‍ ഖൈലി, ലാന്റ് ട്രാന്‍സ്‌പോര്‍ട് സെക്ടര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ജി. ഖാലിദ് മുഹമ്മദ് ഹാശിം, അബുദാബി ഗതാഗത വകുപ്പ് ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ടേഷന്‍ സിസ്റ്റം ഡയറക്ടര്‍ എന്‍ജി.സാലിഹ് മുഹമ്മദ് അല്‍ മര്‍സൂഖി തുടങ്ങിയവര്‍ എത്തിയിരുന്നു.
അടിയന്തരഘട്ടങ്ങളിലും രക്ഷാദൗത്യങ്ങളിലും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം നേതൃത്വത്തിന്റെ സൂക്ഷ്മമായ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്.കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു.

Latest