Connect with us

Kerala

എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസിനെ ആയിരിക്കുമെന്ന് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സ്വന്തം പാര്‍ട്ടിയുടെ നേതാവായ വി.എസിനെ പോലും അംഗീകരിക്കാന്‍ തയാറാകാത്തവര്‍ എങ്ങനെ നാടിനെ നന്നാക്കുമെന്നും സുധീരന്‍ ചോദിച്ചു.

സിപിഎം അസഹിഷ്ണുതയുടെ പര്യായമായി മാറി. സിപിഎമ്മും ബിജെപിയും അസഹിഷ്ണുതയുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ രണ്ട്് വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴുതടച്ചതും കുറ്റമറ്റതുമായ രീതിയിലാകും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Latest