Connect with us

Gulf

ദുബൈ ട്രാം മൂന്ന് കേന്ദ്രങ്ങളിലേക്ക് കൂടി

Published

|

Last Updated

ദുബൈ: എമിറേറ്റിലെ ഗതാഗത സംവിധാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ദുബൈ ട്രാം ബുര്‍ജ് അല്‍ അറബ്, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദ എമിറേറ്റസ് എന്നിവിടങ്ങളിലേക്കുകൂടി നീട്ടുന്നു. വളരെ പെട്ടെന്നു തന്നെ വിപുലീകരണ പ്രവര്‍ത്തിയുടെ പഠനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്‌റാഹീം യൂനുസ് പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ദുബൈ മെട്രോയിലും ട്രാമുകളിലും സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പറയുന്നത് ട്രാമിനും മെട്രോക്കും അത്രമേല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിജയമാണ് അഞ്ചു കിലോമീറ്ററിലേക്കുകൂടി സര്‍വീസ് നീട്ടാന്‍ ഉദ്ദേശിക്കുന്നത്. 2014 നവംബര്‍ 11നാണ് ദുബൈ ട്രാം സര്‍വീസ് ആരംഭിച്ചത്. 11 കിലോമീറ്ററിലായി 11 സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്. 13,38,601 യാത്രക്കാരാണ് 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ട്രാം സര്‍വീസ് ഉപയോഗപ്പെടുത്തിയത്.

Latest