Connect with us

Kozhikode

ചാനല്‍ ചര്‍ച്ചക്കിടെ സി.പി.എം നേതാവ് മുഹമ്മദ് റിയാസിനെതിരെ 'പാക്കിസ്ഥാനില്‍ പോടാ 'എന്ന ആക്രോശവുമായി ബി.ജെ.പി പ്രവര്‍ത്തകന്‍

Published

|

Last Updated

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെ സി.പി.ഐ.എം യുവനേതാവ് മുഹമ്മദ് റിയാസിനെതിരെനെതിരെ ബി.ജെ.പി പ്രവര്‍ത്തരുടെ ആക്രോശം. പാക്കിസ്താനില്‍ പോടാ എന്ന് ആക്രോശിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.ഐ.എം നേതാവ് മുഹമ്മദ് റിയാസിന് നേരെ തട്ടിക്കയറിയത്. കോലിബി സഖ്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തരായിരുന്നു പരിപാടി അലങ്കോലപ്പെടുത്താനായി രംഗത്തെത്തിയത്. കോലിബി സഖ്യത്തെകുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സദസിലുണ്ടായിരുന്ന ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാക്കിസ്ഥാനില്‍ പോടാ എന്ന് ആക്രോശിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങള്‍ക്ക് ഗുജറാത്തിലേക്ക് പോകാമെന്നും മുഹമ്മദ് തിരിച്ചടിച്ചു.

ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്ലീം ആയതിന്റെ പേരില്‍ ഒരാളോട് പാതിസ്താനിലേക്ക് പോകാണമെന്നും പറയുന്ന രീതി ഈ ചര്‍ച്ചയില്‍ അനുവദിക്കില്ലെന്നും പരിപാടിയുടെ അവതാരകന്‍ നിഷാദും പറഞ്ഞു. തുടര്‍ന്ന് രോഷകുലരായ പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ റിയാസിനെതിരെയും ചാനല്‍ അവതാരകന്‍ നിഷാദിന് നേരെയും തിരിഞ്ഞു. ഇതോടെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ മുഹമ്മദ് റിയാസിനേയും നിഷാദിനേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് നിരവധി പേരെത്തിയാണ് ബിജെപി പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

Latest