Connect with us

Kerala

വി എസിനെ ന്യായീകരിച്ച് എം എം ലോറന്‍സ്

Published

|

Last Updated

കൊച്ചി: വി എസ് അച്യുതാനന്ദനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ സ്ഥിരം വിമര്‍ശകനായ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സും. വി എസിനെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞെന്നും വി എസ് ഇപ്പോള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.