Connect with us

Gulf

ഫിഫ ലോകകപ്പ് സംഘാടകര്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലേക്ക്‌

Published

|

Last Updated

ദോഹ: റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളുടെ സ്വന്തം രാജ്യത്തെ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) അറിയിച്ചു. ഇതിനായി എസ് സി പ്രതിനിധി സംഘത്തെ തൊഴിലാളികളുടെ രാജ്യങ്ങളിലേക്ക് അയക്കും.
തൊഴിലാളികളുടെ രാജ്യത്ത് നിന്ന് തന്നെ ശരിയായ റിക്രൂട്ട്‌മെന്റ് നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എസ് സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എസ് സി പ്രതിജ്ഞാബദ്ധമാണ്. ചര്‍ച്ചകള്‍ നടത്തുന്നതിന് നേപ്പാളിലേക്ക് നിരവധി പ്രതിനിധി സംഘങ്ങളെ അയച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി തൊഴിലാളികള്‍ കൂടുതല്‍ വരുന്ന മറ്റ് രാഷ്ട്രങ്ങളിലേക്കും സംഘത്തെ അയക്കും.
ഫിഫ ലോകകപ്പ് വിജയകരമായ ടൂര്‍ണമെന്റ് ആക്കുന്നതോടൊപ്പം ചരിത്രസംഭവമാക്കിയെന്ന പേര് നിലനിര്‍ത്തുകയെന്നതും ലക്ഷ്യമാണ് തൊഴിലാളികളുടെ അഭിമാനം, സുരക്ഷ, ആരോഗ്യപരിരക്ഷ തുടങ്ങിയവ കാത്തുസൂക്ഷിക്കുന്നതാണ് 2013ല്‍ തുടങ്ങിയ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ചാര്‍ട്ട്.
ഇതിന് പിന്നാലെ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ആദ്യപതിപ്പും തുടങ്ങാനായി. നിര്‍മാണ തൊഴിലാളികളുടെത് മാത്രമല്ല, എസ് സിയുമായി കരാറിലേര്‍പ്പെട്ട ഓരോ കമ്പനിയിലെയും തൊഴിലാളികളുടെ ക്ഷേമമാണ് ഇതിലൂടെ ഉറപ്പുവരുത്തുക.
ഈയടുത്ത് നിരീക്ഷണത്തിനും വിലയിരുത്തലിനും മൂന്നാംകക്ഷിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.