Connect with us

Kozhikode

പള്ളിക്കമ്മിറ്റി യോഗത്തിനിടയില്‍ അക്രമം; സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published

|

Last Updated

എളേറ്റില്‍: പള്ളിക്കമ്മിറ്റി യോഗത്തിലേക്ക് ഇരച്ചുകയറിയ സാമൂഹിക ദ്രോഹികള്‍ സുന്നി പ്രവര്‍ത്തകരെ അക്രമിച്ചു. എളേറ്റില്‍ തറോല്‍ മഹല്ല് കമ്മിറ്റി യോഗത്തിനിടെയാണ് ഏതാനും പേര്‍ അഴിഞ്ഞാടിയത്. സംഭവത്തില്‍ പരുക്കേറ്റ കുറുക്കാംപൊയില്‍ അബൂബക്കര്‍(40), കണിയാറക്കല്‍ ഹുസൈന്‍(42) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ജുമുഅക്കു ശേഷം പള്ളിക്ക് സമീപത്തെ ദാറുല്‍ഹുദ മദ്‌റസയിലായിരുന്നു സംഭവം.
മഹല്ല് ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരു വിഭാഗം സുന്നി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മഹല്ലുകളില്‍ അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് കൊടുവള്ളി സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.