Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ നിന്ന് ആദ്യത്തെ മുഖ്യമന്ത്രി

Published

|

Last Updated

പെരിന്തല്‍മണ്ണയില്‍ നിന്നാണ് മലയാളക്കരക്ക് ആദ്യത്തെ മുഖ്യമന്ത്രിയെ സമ്മാനിച്ചത്. പെരിന്തല്‍ണ്ണയിലെ ഏലംകുളം ഗ്രാമത്തില്‍ ജനിച്ച ഇ എം എസ് നമ്പൂതിരിപ്പാടാണ് 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം പിടിച്ചടുക്കിയ മന്ത്രിസഭക്ക് ചുക്കാന്‍ പിടിച്ച ഭരണാധികാരി കൂടിയാണ് ഇ എം എസ്. 1957 – 1959 വരെ കാലയളവില്‍ 847 ദിവസമാണ് ഇ എം എസ് കേരളത്തില്‍ ഭരണ ചക്രം തിരിച്ചത്. അധ്യാപകരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിനും മാനേജ്‌മെന്റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്ന വിദ്യാഭ്യാസ ബില്ല് വ്യാപകമായി എതിര്‍ക്കപ്പെട്ടു. ഇതേ തുടര്‍ന്ന് സര്‍ക്കാറിനെതിരായി വിമോചന സമരം എന്ന പേരില്‍ പ്രക്ഷോഭം നടന്നു. ഇതേ തുടര്‍ന്ന് 1959ല്‍ കേന്ദ്രം ഇ എം എസ് മന്ത്രിസഭ പിരിച്ച് വിടുകയുണ്ടായി. 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു.
പുതിയ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. കേരളത്തില്‍ ജന്മി സമ്പ്രദായം പൂര്‍ണമായും നിരോധിച്ചു. ഭൂമി കൈവശം വെക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടുവന്നു. എന്നാല്‍ ഭരണത്തില്‍ പങ്കാളിയായിരുന്ന സി പി ഐ മുന്നണി വിട്ട് കോണ്‍ഗ്രസിന്റെ കൂടെ കൂടി. ഇതേ തുടര്‍ന്ന് ഇ എം എസ് മന്ത്രിസഭ രാജിവെക്കേണ്ടി വന്നു. 1967- 1969 കാലയളവില്‍ 917 ദിവസമാണ് ഭരിച്ചത്. 1970ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും ഇ എം എസ് പിന്നീട് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയുണ്ടായില്ല. കേരളത്തില്‍ നാല് തവണ പ്രതിപക്ഷ നേതാവിന്റെ റോളില്‍ ഇ എം എസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest