Connect with us

Kasargod

സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സംബന്ധിച്ചു ഒരു തര്‍ക്കവുമില്ലെന്ന് കോടിയേരി

Published

|

Last Updated

കാസര്‍ഗോഡ്: എല്‍ഡിഎഫിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സംബന്ധിച്ച് ഒരു തര്‍ക്കവുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ്. അച്യുതാനന്ദന്‍ ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തര്‍ക്കമുണ്ടൈന്നു പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

വി.എസിന്റെ അഭിപ്രായം സംബന്ധിച്ചു കൂടുതല്‍ അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മറുപടി പറയും. ചില മാധ്യമങ്ങള്‍ പാര്‍ട്ടിയില്‍ അനൈക്യമുണ്ടെന്നു വരുത്തി തീര്‍ക്കുന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.