Connect with us

Gulf

നിരോധിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കവേ മരണപ്പെട്ടത് 46 പേര്‍

Published

|

Last Updated

ദുബൈ: ഗതാഗത നിയമങ്ങള്‍ പാലിക്കാതെ നിരോധിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ വര്‍ഷം 46 പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. 2013ല്‍ 39 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. ഇത്തരത്തില്‍ നിരത്തുകളില്‍ മുറിച്ചുകടന്ന 64,620 പേര്‍ക്ക് ദുബൈ പോലീസ് പിഴ ഈടാക്കി. 2014ല്‍ 61,391 പേര്‍ക്കാണ് പിഴ ഈടാക്കിയത്. സുരക്ഷിതമായ രീതിയില്‍ നിരത്തുകള്‍ മുറിച്ചുകടക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കാന്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിന് ദുബൈ പോലീസിന്റെ കീഴില്‍ അറേബ്യന്‍ സെന്ററില്‍ തുടക്കമായി.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവബോധ ക്യാമ്പയിനുകളില്‍ ഒന്നാണ് ഇതെന്ന് ദുബൈ ട്രാഫിക് പോലീസ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്ന പറഞ്ഞു. 2020ഓടെ ഇത്തരം അപകട മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കും. മുഴുവന്‍ പൊതുജനങ്ങളെയും കേന്ദ്രീകരിച്ചാണ് ബോധവത്കരണം നടക്കുന്നത്. എന്നാല്‍ സാധാരണ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേകം ബോധവത്കരണം നടത്തും. ഇവരാണ് ഇത്തരത്തിലുള്ള അപകടങ്ങളില്‍ കൂടുതലായി ചെന്നുചാടുന്നത്. നിരോധിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലകള്‍, ലേബര്‍ ക്യാമ്പുകള്‍ തുടങ്ങിയവിടങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, അറബിക്, ബംഗാളി, ഹിന്ദി, ഉറുദു ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. സാമൂഹിക മാധ്യമങ്ങള്‍, റേഡിയോ എന്നിവ വഴിയും ബോധവത്കരണ ക്യാമ്പയിന്‍ ഊര്‍ജിതമാക്കും. കൂടാതെ മാളുകളില്‍ ബോധവത്കരണ ബൂത്തുകള്‍ സ്ഥാപിക്കും. കഴിഞ്ഞവര്‍ഷം 26,500 പേര്‍ക്കായി 70 ബോവത്കരണ ക്ലാസുകള്‍ നടത്തി. 2014ല്‍ 61 ക്ലാസുകളിലായി 24,000 പേര്‍ പങ്കെടുത്തു.
നിരത്തുകളില്‍ എല്ലായ്‌പ്പോഴും ഇരുദിശകളും നോക്കി ശ്രദ്ധയോടെ മാത്രമേ കടക്കാവൂവെന്നും ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും അല്‍ ബന്ന അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest