Connect with us

Palakkad

അത്യുഷ്ണം: പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കുന്നു

Published

|

Last Updated

പാലക്കാട്:ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ പഴവര്‍ഗങ്ങളുടെ വിലയും കുത്തനെ ഉയരുന്നു. ഒരു കിലോ ഓറഞ്ചിന് നൂറ് രൂപ മുതല്‍ നൂറ്റി ഇരുപത് രൂപ വരെയാണ് വില. കഴിഞ്ഞ ആഴ്ച വരെ 60 രൂപയായിരുന്ന ഓറഞ്ചിന്റെ വിലയാണ് നൂറ്റി ഇരുപതിലെത്തിയത്. ചെറുനാരങ്ങ കിട്ടണമെങ്കില്‍ 8 രൂപ മുതല്‍ പത്ത് രൂപ വരെ നല്‍കണം. മുന്തിരിക്ക് 80 മുതല്‍ 140 വരെ വിലയുണ്ട്. മാമ്പഴം 120, പൈനാപ്പിള്‍ 40 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. ഒരാഴ്ച കൊണ്ട് രണ്ടിരട്ടിവരെ വില ഉയര്‍ന്നു.
വിലക്കയറ്റം കച്ചവടം മോശമാക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നു. കനത്ത ചൂടില്‍ പഴങ്ങള്‍ പെട്ടെന്ന് കേടാകുന്നതാണ് പ്രധാന പ്രശ്‌നം. കൃഷിയിടങ്ങളെ വരള്‍ച്ച ബാധിച്ചതും പഴവര്‍ഗങ്ങളുടെ വില കൂടാന്‍ കാരണമായി.
വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. പഴവര്‍ഗങ്ങള്‍ക്ക് വില കൂടിയതോടെ ജ്യൂസുകള്‍ക്ക് വില കൂടി. വേനല്‍ചൂടില്‍ ദാഹമകറ്റുന്നതിന് ഉയര്‍ന്ന വില സാധാരണക്കാരെ വളരെയേറെ ക്ലേശമാണ് നല്‍കുന്നത്.

---- facebook comment plugin here -----

Latest