Connect with us

Malappuram

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: ഉന്നത തല അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ശിപാര്‍ശ

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 483 ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ഉന്നത അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്തു. സര്‍വകലാശാലക്ക് കീഴിലെ നാല് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് സര്‍വകലാശാലയില്‍ നിന്ന് കാണാതായ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്്തത്. സിന്‍ഡിക്കേറ്റംഗം ഡോ. കെ എം നസീര്‍ കണ്‍വീനറായ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐ എ എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. കോഹിനൂറിലെ സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജ്, കോഴിക്കോട് കെ എം സി ടി, കുറ്റിപ്പുറം എം ഇ എസ് തുടങ്ങി നാല് കോളജുകളിലെ ബി ടെക് ഉത്തരക്കടലാസുകള്‍ മാസങ്ങള്‍ക്ക് മുമ്പാണ് കാണാതായത്. ഇതിന് പുറമേ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് അടുത്ത സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വിട്ടു.

Latest