Connect with us

Kerala

നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തനിക്കെതിരേ നടത്തുന്ന നുണപ്രചരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തനിക്കെതിരെ 31 കേസുകള്‍ സുപ്രീംകോടതിയിലുണ്ടെന്ന വി.എസിന്റെ ആരോപണം അവാസ്തവമാണ്. തനിക്കെതിരെ ഒരു കേസും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്നെ കൂടാതെ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരില്‍ ആകെ 138 കേസുകള്‍ ഉണ്ടെന്ന് വി.എസ് പറയുന്നു. ഇത് തികച്ചും തെറ്റാണ്. ഇനിയെങ്കിലും അസത്യ പ്രചരണം വി.എസ് നിറുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കാണിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധി ചെയ്യുന്ന വി.എസിന്റെ തിരഞ്ഞെടുപ്പു കാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയും. പിണറായി വിജയന്‍ പങ്കാളിയായ ലാവലിന്‍ കേസില്‍ അങ്ങ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ജനങ്ങള്‍ പൊട്ടിച്ചിരിക്കുകയാണ്. ലാവ്
ലിന്‍ കേസില്‍ നിന്നും പിണറായി കുറ്റവിമുക്തനായെന്നും കേസ് ഇല്ലാതായെന്നുമുള്ള സി.പി.എമ്മിന്റെ അഭിപ്രായത്തെ അംഗീകരിക്കുന്നോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമായി പറയാന്‍ വി.എസ് തയ്യാറല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാവിലെ ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്നും, ഐടി എന്നാല്‍ ഇന്റര്‍നാഷണല്‍ തട്ടിപ്പെന്നാണ് ഉമ്മന്‍ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നതെന്നും വിഎസ് പറഞ്ഞിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രതിപക്ഷനേതാവ് വിഎസ് യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ അഴിമതികളെക്കുറിച്ചും, കേസുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ആയുധമാക്കിയിരിക്കുന്നത്.

Latest