Connect with us

Kerala

ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര പാളിച്ചയെന്ന് ആസൂത്രണ ബോര്‍ഡ്

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പാളിച്ചയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്. കേന്ദ്ര സംസ്ഥാന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നടപ്പാക്കിയ പദ്ധതികളിലെ പുരോഗതി നിരീക്ഷിക്കുന്നതിലും വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. 1997-98 മുതല്‍ പഞ്ചായത്തുകളുടെ കൈവശമുള്ള നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ വന്‍തോതിലുള്ള കുറവാണുണ്ടാകുന്നതെന്നും ഇവരുടെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്ത് എന്ന കണക്കിലാണ് ആസൂത്രണബോര്‍ഡ് പഠനം നടത്തിയത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുകള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല സ്ത്രീകള്‍ കുട്ടികള്‍, വിഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്ക് അനുയോജ്യമായ പദ്ധതികളൊന്നും പഞ്ചായത്തുകള്‍ നടപ്പാക്കുന്നില്ല അധികാര വികേന്ദ്രീകരണത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് പറയുമ്പോഴും പഞ്ചായത്തുകള്‍ക്ക് പൂര്‍ണതോതിലുള്ള സ്വയംഭരണാധികാരം നല്‍കിയിട്ടില്ല പദ്ധതികള്‍ രൂപീകരിക്കാനുള്ള ഗ്രാമസഭകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നുള്ള പങ്കാളിത്തമുണ്ടാകുന്നില്ല ഇതിനായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നില്ല ഗ്രാമസഭകളുടെ മിനുട്‌സ് സംരക്ഷിക്കുന്നതില്‍ പഞ്ചായത്തുകള്‍ പരാജയപ്പെടുന്നു ഉത്പാദന മേഖലയെക്കാള്‍ സേവന മേഖലക്കും അടിസ്ഥാന സൗകര്യമേഖലക്കുമാണ് എപ്പോഴും ഊന്നല്‍ നല്‍കുന്നത്. ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest