Connect with us

Ongoing News

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. മെയ് 16 രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമയം. സാധാരണ അഞ്ച് മണി വരെയാണ് സമയം അനുവദിക്കുന്നത്. കേരളം നേരിടുന്ന കടുത്ത ചൂടു കാരണമാകാം തെരഞ്ഞെടുപ്പ് സമയം വര്‍ധിപ്പിച്ചതെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലാണ് സമയം വര്‍ധിപ്പിച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 41 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയതിനാല്‍ പാലക്കാട് പോലെ ചൂടു കൂടിയ ജില്ലകളില്‍ പകല്‍ സമയം ക്യൂ നിന്ന് വോട്ട് ചെയ്യാനാകില്ലെന്ന കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് കരുതുന്നു. തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29 നാണ്. പിന്‍വലിയ്ക്കാനുള്ള അവസാന തീയതി മെയ് രണ്ടും.

---- facebook comment plugin here -----

Latest