Connect with us

Ongoing News

കെ എം മാണിയെ ഗുസ്തിക്ക് വെല്ലുവിളിച്ച് മാണി സി കാപ്പന്‍

Published

|

Last Updated

പാലാ: തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന പ്രചാരണത്തിനെതിരെ പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വെല്ലുവിളി. യു ഡി എഫ്് സ്ഥാനാര്‍ഥി കെ എം മാണിയുമായി ഓട്ടമത്സരം, ചാട്ടമത്സരം, ഗുസ്തി എന്നിവക്ക് താന്‍ തയ്യാറാണെന്നാണ് മാണി സി കാപ്പന്‍ വെല്ലുവിളിച്ചത്. ജോസ് കെ മാണി എം പിയോടും ഈ വെല്ലുവിളി ഉന്നയിച്ചിട്ടുണ്ട്.
മാണി സി കാപ്പന് ആരോഗ്യസ്ഥിതി മോശമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഇടതു മുന്നണി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ച് കാപ്പന്‍ വെല്ലുവിളിച്ചത്.
ജോസ് കെ മാണിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കും അഴിമതിക്കും താന്‍ മത്സരിക്കാനില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും ഇടതു മുന്നണി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മാണി സി കാപ്പന്‍ ഇക്കാര്യം പറഞ്ഞത്.

Latest