Connect with us

Gulf

മാര്‍ച്ചില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 72 ലക്ഷം പേര്‍

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ മാസത്തില്‍ കടന്നുപോയത് 72 ലക്ഷത്തോളം യാത്രക്കാര്‍. ദുബൈ വിമാനത്താവളത്തിന്റെ മാസാന്ത ട്രാഫിക് റിപ്പോര്‍ട്ടിലാണ് കണക്ക് പുറത്തുവിട്ടത്.
7,237,509 യാത്രക്കാരെയാണ് കഴിഞ്ഞ മാസം വിമാനത്താവളം ഉള്‍കൊണ്ടത്. 2015 മാര്‍ച്ചില്‍ ഇത് 6,736,929 ആയിരുന്നു. 7.4 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 34,318 വിമാന സര്‍വീസുകളാണ് ഈ കാലയളവില്‍ നടന്നത്. 2015 മാര്‍ച്ചിനേക്കാള്‍ 4.5 ശതമാനം വര്‍ധിച്ചു. 32,838 സര്‍വീസുകളാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്നത്. 2016ന്റെ ആദ്യ മൂന്ന് മാസം 100,137 വിമാനങ്ങളാണ് ദുബൈ വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,981 ആയിരുന്നു. മാര്‍ച്ച് മാസത്തില്‍ 9,59,238 യാത്രക്കാരുമായി ഇന്ത്യയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് സഊദി അറേബ്യയും (5,93,459) മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണ് (5,45,208). ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തിരഞ്ഞെടുത്ത നഗരം ലണ്ടനാണ്. ദോഹ, ജിദ്ദ, മുംബൈ എന്നിവ തൊട്ടുപിറകെയുണ്ട്. ഇതേമാസം 217,201 ചരക്ക് ഗതാഗതമാണ് ദുബൈ വിമാനത്താവളം കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ചില്‍ 2,16,879 ആയിരുന്നു. 0.1 ശതമാനം വര്‍ധിച്ചു.
ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 8.5 കോടി യാത്രക്കാര്‍ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് കരുതുന്നതെന്ന് ദുബൈ വിമാനത്താവളം സി ഇ ഒ പോള്‍ ഗ്രിഫ്ത്‌സ് പറഞ്ഞു.

Latest