Connect with us

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലിദ്വീപിനു മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു മഴയ്ക്കു കാരണമാകുന്നത്.

മെയ് അഞ്ചിന് ശേഷം ശക്തമായ മഴയുണ്ടാകുമെന്നും, മഴ പെയ്താല്‍ ചൂട് രണ്ട് ഡിഗ്രിയെങ്കിലും കുറയുമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ സാധാരണയെക്കാളും 5 ഡിഗ്രി ചൂടാണുള്ളത്.

അതേസമയം, മഴ എത്തുന്നതിനു മുന്‍പായി കേരളത്തില്‍ കൊടും ചൂട് ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തു പകല്‍ താപനില ഇനിയും ഉയര്‍ന്നേക്കും. ഒപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊടുംചൂടിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Latest