Connect with us

International

കലിഫോര്‍ണിയ ഭീകരാക്രമണം: മൂന്നു പേര്‍ അറസ്റ്റില്‍

Published

|

Last Updated

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. റാഹീല്‍ ഫാറൂക്(31), ഭാര്യ താതിയാന ഫാറൂക്(31), താതിയാനയുടെ സഹോദരി മരിയ ചെര്‍നിഖ്(26) എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. സയിദ് റാഹീലിനെയും ഭാര്യയേയും കലിഫോര്‍ണിയയിലെ കോറോണയില്‍നിന്നും മരിയയെ സമീപ പട്ടണമായ ഒന്റാരിയോയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വ്യാജമൊഴി നല്‍കല്‍, വിവാഹ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

മരിയ ചെര്‍നിഖിനൊപ്പം വിവാഹ തട്ടിപ്പില്‍ പങ്കാളിയായ എന്റിക് മാര്‍ക്വസ് വിചാരണ തടവിലാണ്. കുറ്റവാളികള്‍ക്ക് ആയുധം വാങ്ങി നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ 2014 നവംബറില്‍ താനും മരിയ ചെര്‍നിഖും വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കുകയാണെന്നും മാര്‍ക്വസ് വ്യാജമൊഴി നല്‍കിയിരുന്നു.

Latest