Connect with us

Organisation

എസ് എസ് എല്‍ സിക്ക് മിനിമം മാര്‍ക്ക് സമ്പ്രദായം പുന:സ്ഥാപിക്കണം: എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷയില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് സമ്പ്രദായം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏതെങ്കിലും വിഷയത്തില്‍ ഒരു മാര്‍ക്ക് പോലും നേടാത്ത വിദ്യാര്‍ഥികള്‍ വരെ ജയിച്ച് കയറുന്ന ഇപ്പോഴത്തെ സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കണം. ഗ്രേസ് മാര്‍ക്കിന്റെ പിന്‍ബലത്തിലുള്ള വിജയം വിദ്യാഭ്യാസ നിലവാരം കുറയാന്‍ കാരണമാകുന്നുണ്ട്. വിദ്യാര്‍ഥികളുടെ കഴിവിന്റെ മാനദണ്ഡത്തില്‍ അര്‍ഹരായവര്‍ മാത്രമാണ് വിജയിക്കേണ്ടത്. എഴുത്ത് പരീക്ഷക്ക് മിനിമം മാര്‍ക്ക് ഉറപ്പ് വരുത്തി നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കണം.
വാദിസലാമില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍, ടി അലവി, എന്‍ എം സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി, വി പി എം ബശീര്‍, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.

Latest