Connect with us

Palakkad

കരാറുകാരന് സബ് കലക്ടറുടെ ശാസന; അമ്പലപ്പാറയില്‍ കുടിവെള്ളമെത്തി

Published

|

Last Updated

ഒറ്റപ്പാലം: കുടിവെള്ള ക്ഷാമം രൂക്ഷമായ അമ്പലപ്പാറയില്‍ ഇന്നലെ ലോറിയില്‍ വെള്ളമെത്തിക്കുന്നതിന് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വെള്ളമെത്താത്തതിനെ തുടര്‍ന്ന് പ്രസിഡന്റ് കെ കെ കുഞ്ഞന്റെ നേത്യത്വത്തിലുള്ള സംഘം സബ് കലക്ടറുടെ ഓഫീസിലെത്തുകയായിരുന്നു. അതേ സമയം ടെന്‍ഡര്‍ എടുത്തകരാറുകാരന്‍ ഭാരതപ്പുഴയില്‍ നിന്ന് വെള്ളമെടുത്ത് അമ്പലപ്പാറയില്‍ വിതരണം ചെയ്യുന്നത് നഷ്ടമാണെന്നും ഷൊര്‍ണൂരിലെ സ്വകാര്യ സ്ഥലത്ത് നിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യാമെന്നും തഹസില്‍ദാറെ അറിയിച്ചിരുന്നു.
ഇതറിഞ്ഞ സബ് കലക്ടര്‍ കരാര്‍ റദ്ദ് ചെയ്യാനും ക്രിമിനല്‍ കുറ്റം ചുമത്തി കരാറുകാരനെ ജയിലിലടക്കാനും പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനും ഉത്തരവ് നല്‍കി.ഇതിന് ശേഷം കരാറുകാരനെ നേരില്‍ കണ്ട സബ് കലക്ടര്‍ പരസ്യ ശാസന നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ കരാറുകാരന്‍ അമ്പലപ്പാറ പഞ്ചായത്തിലേക്ക് വെള്ളം വിതരണം നടത്തുകയായിരുന്നു. പ്രസിഡന്റിന് പുറമെ വൈ. പ്രസിഡന്റ് ലത, കെ ശങ്കരനാരായണന്‍, സജിനി ദേവി, വനജ, ജയന്‍ മലനാട്, സുനിത, രാജശ്രീ എന്നിവരും ഒപ്പമുണ്ടായിരുന്നു.