Connect with us

Kozhikode

മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് കുട്ടിക്കള്ളന്മാര്‍ പിടിയില്‍

Published

|

Last Updated

മോഷ്ടിച്ച ബൈക്കുകള്‍

നാദാപുരം: മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി മൂന്നംഗ കുട്ടിക്കള്ളന്മാര്‍ അറസ്റ്റില്‍. വാണിമേല്‍ കോടിയൂറ സ്വദേശി സുഹൈല്‍ (18)പ്രയാപൂര്‍ത്തിയാവാത്ത രണ്ട് പേരെയുമാണ് വളയം എസ് ഐ എം.സി പ്രമോദ് അറസ്റ്റ്‌ചെയ്തത്. ഭൂമിവാതുക്കല്‍ ടൗണില്‍ നിന്നും വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വാഹന പരിശോധനക്കിടെ കുയ്‌തേരിയില്‍ വെച്ച് പോലീസ് രണ്ട് പേരെ സംശയാസ്പദമായി പിടികൂടുകയായിരുന്നു. വടകരയില്‍ നിന്ന് മോഷ്ടിച്ച സ്പ്ലണ്ടര്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് നിറം മാറ്റി വ്യാജ നമ്പര്‍ പതിച്ച് പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ മൂന്നാമനെയും പിടികൂടുകയായിരുന്നു. കല്ലാച്ചി, നാദാപുരം, കുറ്റിയാടി, ഭൂമിവാതുക്കല്‍, കക്കട്ടില്‍ ടൗണുകളിലെ നിരവധി കടകളില്‍ ഇവര്‍ നേരത്തെ മോഷണം നടത്തിയിരുന്നു.
ചെറിയ തുകകള്‍ മോഷണം പോയതിനാല്‍ പലയിടത്തുനിന്നും പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. രാത്രി സമയങ്ങളില്‍ സ്വന്തം വീട്ടു വരാന്തയില്‍ ഉറങ്ങാന്‍ കിടക്കുകയും ഏറെ വൈകിയാല്‍ സംഘടിച്ച് മോഷണത്തിനിറങ്ങുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു. അതേസമയം പകല്‍ സമയങ്ങളില്‍ ആരാധനാലയങ്ങളില്‍ കഴിച്ച് കൂട്ടുകയും, തക്കംനോക്കി വാഹനങ്ങളില്‍ നിന്നും മറ്റും മോഷണം നടത്തുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ ഉപയോഗം കഴിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുകയാണ് ഇവരുടെ രീതി. വീടുകളില്‍ ഇവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്നും മോഷ്ടിച്ച തുക ഉപയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍സന്ദര്‍ശിക്കുകയും പണം തീര്‍ന്നാല്‍ നാട്ടിലെത്തി വീണ്ടും മോഷണം നടത്തുകയാണ് പതിവെന്നും പറയുന്നു. സുഹൈലിനെ ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റുള്ള രണ്ട് പേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും.

 

---- facebook comment plugin here -----

Latest