Connect with us

Kerala

കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുത്: കോടതി

Published

|

Last Updated

തിരുവനന്തപുരം: കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് കോടതി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് എതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കവെ തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതിയാണ് വാക്കാല്‍പരമാര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിക്ക് എതിരായ വ്യാജ പ്രചാരണങ്ങള്‍ തടയണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിഎസ് ആരോപണം ഉന്നയിച്ചതിന് എതിരെയാണ് മുഖ്യമന്ത്രി കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മാത്രം 12 കേസുകള്‍ ഉണ്ടെന്ന് വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച, കേസുകളുടെ പട്ടിക അദ്ദേഹം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മാനനഷ്ടക്കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി വിഎസിന് അനുമതി നല്‍കിയിട്ടുണ്ട്.

ധര്‍മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഎസ് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കേസുണ്ടെന്ന് ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest