Connect with us

Kerala

കേരളത്തില്‍ യു.ഡി.എഫ് ബിഡി.ജെ.എസ് കൂട്ടുകെട്ട്: കോടിയേരി

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫ് ബിഡി.ജെ.എസ് കൂട്ടുകെട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ഡി.ജെ.എസ് വഴി യുഡിഎഫ് ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു.മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് അഴിമതി ആരോപിക്കുന്നവരെ ജനം തെരുവില്‍ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.മതത്തിനും ജാതിക്കും ഊന്നല്‍ നല്‍കുകയാണ് ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാര്‍ ചെയ്യുന്നത്. ജാതി ചോദിച്ചാലെന്താണെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഗുരുവില്‍ ജാതിയും മതവും അടിച്ചേല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നല്‍കിയത് ഇതിന് പ്രത്യുപകാരമായാണ്. ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങി ജയിക്കാന്‍ മുനീര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട്ട് ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ്‌ലീഗ് ചര്‍ച്ച നടന്നതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറാണെന്നും കോടിയേരി വ്യക്തമാക്കി.

---- facebook comment plugin here -----

Latest