Connect with us

Kerala

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ജനങ്ങള്‍ തള്ളിയതാണ് . ജാള്യത മറക്കാനാണ് അനാവശ്യവിവാദങ്ങളെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.തനിക്കെതിരെ 32 കേസുകളുണ്ടെന്ന് പറഞ്ഞത് തെളിയിക്കാന്‍ പറ്റാത്തതിന്റെ ജാള്യത മറയ്ക്കാനാണ് വി.എസിന്റെ ശ്രമമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അഴിമതി ആരോപിക്കുന്നവരെ ജനം തെരുവില്‍ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Latest