Connect with us

Kerala

ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകരും:എകെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബി.ജെ.പിയില്ലാത്ത നിയമസഭയുണ്ടാകണമെന്നും രാജ്യത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കോട്ടം വരാന്‍ അനുവദിക്കരുതെന്നും ആന്റണി വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ് ആന്റണി പറഞ്ഞു.
മതനിരപേക്ഷത കണ്ണിലെ കൃഷണമണി പോലെ സൂക്ഷിക്കണം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുമിച്ചെത്തുന്നത് ഇതിന്റെസൂചനയാണ്. വര്‍ഗീയ ശക്തികളെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പത്ത് വോട്ട് കൂടുതല്‍ കിട്ടാനാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നത്. അഴിമതിയാരോപണം ഉന്നയിക്കുന്നതില്‍ സി.പി.എം വിദഗ്ധരാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണെന്നും ആന്റണി പറഞ്ഞു. സി.പി.എമ്മിന്റെ വികസന നയം 25 വര്‍ഷം പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് എല്‍.ഡി.എഫിന് ബോധോദയം ഉണ്ടാകുന്നത്. മെഷീനിനും ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയവരാണ് അവര്‍. എന്നാല്‍ ഇന്ന് അവര്‍ കമ്പ്യൂട്ടറിന്റെയും നവമാധ്യമങ്ങളുടെയും ആരാധകരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വികസന രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്‍മുന്നേറ്റമാണ് നടത്തിയതെന്നും ആന്റണി പറഞ്ഞു.

---- facebook comment plugin here -----

Latest