Connect with us

Ongoing News

യുണൈറ്റഡിനെതിരെ ലെസ്റ്ററിന് സമനില; കിരീടത്തിനായുള്ള കാത്തിരിപ്പ് നീളും

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മല്‍ത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനില (1-1). മല്‍സരം സമനിലയായതോടെ കിരീടത്തിലേക്കുള്ള ലെസ്റ്ററിന്റെ കാത്തിരിപ്പ് നീളും.

നിലവില്‍ 36 മത്സരങ്ങളിലായി 77 പോയിന്റുള്ള ലെസ്റ്റര്‍ തൊട്ടുപിന്നിലുള്ള ടോട്ടനെക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ്. ടോട്ടന് 35 മത്സരങ്ങളില്‍ 69 പോയിന്റാണുള്ളത്.

ടോട്ടന് മൂന്നും ലെസ്റ്ററിന് രണ്ടും മത്സരങ്ങളാണ് ഇന് ബാക്കിയുള്ളത്. ചൊവ്വാഴ്ച്ച ചെല്‍സിയെ നേരിടുന്ന ടോട്ടനം മത്സരത്തില്‍ തോറ്റാല്‍ ലെസ്റ്ററിന് അപരാജിത ലീഡോടെ കിരീടമുറപ്പിക്കാം.

Latest