Connect with us

National

വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാധ്യക്ഷന് മല്യ തന്റെ രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.ആസ്തികളിലും ബാധ്യതകളിലും രാജ്യസഭ എംപി സ്ഥാനം വഹിച്ചിരുന്ന 10 വര്‍ഷക്കാലവും മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്നാണ് അംഗത്വം റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തത്.

വിവിധ ബാങ്കുകളില്‍ 9,000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യംവിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്്ട്. കൂടാതെ, മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. വായ്പ തിരിച്ചടക്കാത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ മല്യ വിസമ്മതിച്ചതിച്ചിരുന്നു. തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് മല്യയുടെ രാജ്യസഭാഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടത്. മല്യയുടെ വാദം കേള്‍ക്കാന്‍ സമിതി ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. അതിനിടെയാണ് മല്യ രാജിവച്ചിരിക്കുന്നത്.

Latest