Connect with us

Business

സെന്‍സെക്‌സ് 207 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 207.27 പോയിന്റ് നഷ്ടത്തില്‍ 25,229.70ലും നിഫ്റ്റി 58.90 പോയിന്റ് താഴ്ന്ന് 7850ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. 1169 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1475 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, ഭേല്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലും ഭാരതി, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.