Connect with us

Gulf

തൊഴിലാളികളുടെ താമസസ്ഥലത്തിന്റെ നിലവാരം ഉറപ്പുവരുത്താന്‍ നിയമമെന്ന് തൊഴില്‍ മന്ത്രി

Published

|

Last Updated

ദോഹ: തൊഴിലാളികളുടെ താമസസ്ഥലത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരലാണ് അടുത്ത പ്രധാന ദൗത്യമെന്ന് തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി. ആരോഗ്യം, വിനോദം എന്നിവയില്‍ തൊഴിലാളികള്‍ക്കുള്ള തൃപ്തി പരിഗണിച്ചായിരിക്കും മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിയമ പരിഷ്‌കാരങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ തൊഴിലാളികളുടെ അഭിമാനവും സ്ഥിരതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച ബേങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പേര്‍ മാസവേതനം തൊഴിലാളിയുടെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ 13 ലക്ഷം പേരാണ്. രാജ്യത്തിന്റെ വികസനക്കുതിപ്പിന് പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളോട് കമ്പനികളും സ്ഥപാനങ്ങളും ഗുണാത്മകമായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest