Connect with us

Health

സ്ഥിരമായ എസി ഉപയോഗം ആസ്തമക്ക് കാരണമാകുമെന്ന് വിദഗ്ധര്‍

Published

|

Last Updated

കടുത്ത വേനലില്‍ എസിയുടെ തണുപ്പാഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ശീതീകരിച്ച ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെ അസൂയയോടെ നോക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ തുടര്‍ച്ചയായ എസി ഉപയോഗം ആസ്തമക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നീണ്ട മണിക്കൂറുകള്‍ എസി ക്ലാസ് മുറികളിലിരിക്കുന്ന കുട്ടികള്‍ തുമ്മലും മൂക്കടപ്പും മൂലം ചികില്‍സതേടിയെത്തുന്നത് കൂടുതലാണെന്ന് ശ്വാസകോശരോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലങ്ങളുമൊക്കെ ആസ്തമ ലക്ഷണമുള്ളവര്‍ക്ക് രോഗം വര്‍ധിക്കാനിടയാക്കും. ആസ്തമ രോഗിയുള്ള മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടകരമായേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Latest