Connect with us

Gulf

സായുധസേനാ ഏകീകരണ ദിനം: രാജ്യസുരക്ഷക്ക് ജാഗ്രതയോടെ നിലകൊള്ളണം: ശൈഖ് ഖലീഫ

Published

|

Last Updated

അബുദാബി: രാജ്യത്തെ സംരക്ഷിക്കാന്‍ ജാഗ്രതയോടെ നിലകൊള്ളേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. യു എ ഇ സായുധസേനാ ഏകീകരണ ദിനത്തോടനുബന്ധിച്ച് മിലിട്ടറി ഔദ്യോഗിക പത്രമായ “ഷീല്‍ഡി”നോട് സംസാരിക്കുകയായിരുന്നു ശൈഖ് ഖലീഫ. തീവ്രവാദം, ഭീകരവാദം എന്നിവക്കെതിരെ നിരന്തരമായ പോരാട്ടം ആവശ്യമാണ്. മൂല്യങ്ങളും സഹിഷ്ണുതയും വ്യാപിപ്പിക്കാന്‍ ബുദ്ധിജീവികളുടെയും മതനേതാക്കളുടെയും സഹകരണം ആവശ്യമാണ്, ശൈഖ് ഖലീഫ പറഞ്ഞു.
രാജ്യത്തിനുവേണ്ടി മുഴുവന്‍ ത്യാഗവും സഹിച്ച് രക്തസാക്ഷികളായ വീരയോദ്ധാക്കളുടെ അര്‍പണബോധത്തെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രകീര്‍ത്തിച്ചു. മേഖലയുടെയും രാജ്യത്തിന്റെയും സ്ഥിരതക്ക് സേനാംഗങ്ങള്‍ വലിയ ത്യാഗമാണ് സഹിക്കുന്നത്.
ഇമാറാത്തി കുടുംബത്തിലെ ഓരോ പൗരനും രാജ്യത്തിനുവേണ്ടി ഐക്യദാര്‍ഢ്യവും രാജ്യക്കൂറും പ്രകടിപ്പിക്കുന്നവരാണ്. സായുധസേനയുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സമര്‍പണം ശൈഖ് മുഹമ്മദ് നന്ദിയോടെ സ്മരിച്ചു.
40-ാമത് സായുധസേനാ ഏകീകരണദിനം ആചരിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളും ആത്മവിശ്വാസവുമാണുള്ളതെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

Latest