Connect with us

National

മോദിയുടെ ഡിഗ്രി വ്യാജമെന്ന് തെളിയിക്കുന്ന രേഖയുമായി എഎപി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടില്ലെന്ന് എഎപി. മോദിയുടെ ബിരുദം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖ എഎപി പുറത്തുവിട്ടു. 1978ല്‍ “നരേന്ദ്ര ദാമോദര്‍ മോദി” എന്നയാള്‍ ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്ന് കാണിക്കുന്ന രേഖയാണ് എഎപി പുറത്തുവിട്ടത്.

മോദി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീര്‍ മോദി എന്ന രാജസ്ഥാന്‍ സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നും എഎപി നേതാവ് അശുതോഷ് പറഞ്ഞു. 1975-1978 ല്‍ ഇദ്ദേഹം ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹത്തിന്റെ സീനയറായി പഠിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്‌നഗറാണ്. മഹാവിര്‍ മോദിയുടേത് രാജസ്ഥാനിലെ അല്‍വാണെന്നും എഎപി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബിഎ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.

Latest