Connect with us

Education

ഐഎസ്സി, ഐസിഎസ് ഇ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലവും ഐ സി എസ് ഇ പത്താം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. പത്താം ക്ലാസില്‍ 98.5 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.01 ശതമാനത്തിന്റെ നേരിയ വര്‍ധന. പത്താം ക്ലാസില്‍ 1,68,591 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 91,172 ആണ്‍കുട്ടികളും 74,885 പെണ്‍കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. 1,728 ആണ്‍കുട്ടികളും 806 പെണ്‍കുട്ടികള്‍ക്കും വിജയിക്കാനായില്ല. ംംം.രശരെല.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫലത്തില്‍ സംശയമുണ്ടായാല്‍ സി ഐ എസ് സി ഇ ഹെല്‍പ്പ് ഡസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍: 022 67226106. കേരളത്തില്‍ പത്താം ക്ലാസില്‍ 99.33 ശതമാനമാണ് വിജയം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് 96.46 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ 0.18 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 72,069 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 1,811 ആണ്‍കുട്ടികള്‍ക്കും 737 പെണ്‍കുട്ടികള്‍ക്കും വിജയിക്കാനായില്ല. കേരളത്തില്‍ 58 വിദ്യാലയങ്ങളിലെ 2,154 വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. 99.35 ശതമാനമാണ് സംസ്ഥാനത്തെ വിജയം.