Connect with us

National

കാശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്്്മീരില്‍ പുല്‍വാമ ജില്ലയിലെ പന്‍സ്ഗാം ഗ്രാമത്തില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെയും വെടിവച്ചു കൊന്നത്.

തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ സുരക്ഷാ സേനയ്ക്കുനേരെ ആക്രമണം ഉണ്ടായി പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. എന്നാല്‍, ശക്തമായി തിരിച്ചടിച്ച സൈന്യം മൂന്നു ഭീകരരെ വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടോയെന്ന തെരച്ചിലിലാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest