Connect with us

Gulf

ഐ സി എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Published

|

Last Updated

ദുബൈ: മെയ് ദിനത്തോടനുബന്ധിച്ച് “തൊഴിലാളികളോടൊപ്പം ഒരുദിനം” എന്ന പ്രമേയത്തില്‍ നടന്നുവരുന്ന കാമ്പയിന്റെ ഭാഗമായി ദുബൈ സെന്‍ട്രല്‍ ഐ സി എഫ് ലേബര്‍ ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ദുബൈ റാസല്‍ ഖോറില്‍ ബിന്‍ മാഹൂന്‍ ലേബര്‍ ക്യാമ്പിലെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 1,400ഓളം തൊഴിലാളികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആസ്റ്റര്‍ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പരിശോധനക്ക് പുറമെ കൂട്ടമായി താമസിക്കുമ്പോഴുള്ള സുരക്ഷാക്രമീകരണത്തെക്കുറിച്ചും പരിസര ശുചീകരണത്തിനാവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും ബോധവത്കരിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണ വിതരണവും നടത്തി.
മുസ്തഫ ദാരിമി വിളയൂര്‍, ആസിഫ് മൗലവി, ഉമ്മര്‍കോയ ഹാജി, ഹസ്സന്‍ സഖാഫി, സുലൈമാന്‍ കന്മനം, കരീം ഹാജി, ഉസ്മാന്‍ കക്കാട്, അനീസ്, നജ്മുദ്ദീന്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഐ സി എഫ് സാന്ത്വനം വളണ്ടിയര്‍മാര്‍ സംബന്ധിച്ചു.
വരും ദിവസങ്ങളില്‍ ദുബൈയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രി സന്ദര്‍ശനം, നിയമപരമായ സഹായം, ജോബ് ഹെല്‍പ് ലൈന്‍, മരണാനന്തര നടപടിക്രമങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.