Connect with us

Kerala

സാലിം ഖമീസ് ഉറങ്ങി; അഞ്ച് വര്‍ഷത്തിന് ശേഷം

Published

|

Last Updated

സാലിം ഖമീസ്‌

പെരിന്തല്‍മണ്ണ: അഞ്ച് വര്‍ഷം മുമ്പ്് ബൈ ലാറ്ററല്‍ വോക്കല്‍ കോര്‍ഡ് പാര്‍സി എന്ന തൊണ്ടക്ക് ബാധിക്കുന്ന രോഗം പിടിപെട്ട് ഉറക്കം നഷ്ടപ്പെട്ട ഒമാന്‍ പൗരന്‍ സാലിം ഖമീസ് അല്‍ഗംബരി അപൂര്‍വ ശസ്ത്രക്രിയയിലൂടെ സുഖമായി ഉറങ്ങി. ഒമാനിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബിലെ കളിക്കാരനായ സാലിമിന്് രോഗം കാരണം ശ്വാസ തടസ്സം അനുഭവപ്പെട്ട് ഉറക്കം നഷ്ടപ്പെടുകയായിരുന്നു. ഇയാള്‍ രാത്രി പുറത്തിറങ്ങി നടക്കുകയും പള്ളികളിലും മറ്റും ചെലവഴിച്ച് പകല്‍ സമയത്താണ് വീട്ടിലത്തെി ഉറങ്ങാറുള്ളത്. ഇതിന് കാരണം ഉറക്ക സമയത്തെ ശബ്ദത്തോടെയുള്ള ശ്വാസം വലി വീട്ടുകാര്‍ക്ക് ശല്യമായതിനാലാണ്. ദരിദ്ര കുടുംബത്തിലെ ഇയാള്‍ അരമണിക്കൂര്‍ ഉറങ്ങിയാല്‍ ശ്വസ തടസ്സം വന്ന് ഉടന്‍ എഴുനേല്‍ക്കുകയാണ് പതിവ്. തടിച്ച ശരീരം ഇതിനാല്‍ ശോഷിച്ചു. ജീവന് തുല്യം ഇഷ്ടപ്പെട്ട കളിയും പാതിയില്‍ നിര്‍ത്തി.
തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ചികിത്സക്ക് കേരളത്തില്‍ എത്തിയത്. എറണാ കുളത്ത് പല ആശുപത്രികളിലും ചികില്‍സക്ക് വലിയ സംഖ്യ പറഞ്ഞപ്പോള്‍ താങ്ങാനാകാതായി. തുടര്‍ന്നാണ് പെരിന്തല്‍മണ്ണ അസന്റ് ആശുപത്രിയിലെത്തിയത്.
ഇവിടെ നടത്തിയ പരിശോധനയില്‍ രോഗം കണ്ടത്തെുകയും ചികിത്സക്ക് വിധേയമാക്കുകയും ചെയ്തു. ഏപ്രില്‍ 28 നാണ് വളരെ അപൂര്‍വ്വമായി നടത്തുന്ന കോംബ്ലേഷന്‍ കഷിമാ സര്‍ജറി നടത്തിയത്. തുടര്‍ന്ന് സാലിമിന്റെ ശ്വാസതടസ്സവും രോഗവും പൂര്‍ണ്ണമായും മാറ്റാനായി. അകാരണമായി സ്വനപേടകത്തിലെ സ്വനനന്തുക്കളുടെ അനക്കം നിന്നുംപോകുന്ന അസുഖമാണ് ഇടിയോപതിക് ബൈലാറ്ററല്‍ വോക്കല്‍ കോര്‍ഡ് പാര്‍സിയെന്ന രോഗം. ഇതിന് കൃത്യമായി ചികില്‍സിച്ചില്ലങ്കെില്‍ ശ്വാസതടസ്സംമൂലം രോഗിക്ക് മരണം വരെ സംഭവിക്കാം.

Latest