Connect with us

Gulf

ഒമാനില്‍ എന്‍ ഒ സി നിയമത്തില്‍ മാറ്റമുണ്ടാകില്ല

Published

|

Last Updated

മസ്‌കത്ത്: ഒമാനില്‍ നിലനില്‍ക്കുന്ന എന്‍ ഒ സി നിയമത്തിന് സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റം വരുന്നത് വരെ തുടരുമെന്ന് അധികൃതര്‍. നിയമം സംബന്ധമായി നിരവധി കമ്പനികള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന്ന് മാറ്റം വരുത്തില്ലെന്നും രാജ്യത്തെ തൊഴില്‍ മേഖലയില്‍ മുന്നേറ്റം സാധ്യമാക്കുക എന്നത് കൂടി ലക്ഷ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവിധ കമ്പനികളിലേക്ക് പരിചയ സമ്പന്നരായ തൊഴിലാളികളെ ലഭിക്കുന്നതിന് എന്‍ ഒ സി നിയമം തടസ്സമാകുന്നതായാണ് പരാതി ഉയരുന്നത്. എന്നാല്‍, കമ്പനികള്‍ പുതിയ തൊഴിലാൡളെ നിയമിച്ച പരിശീലനം നല്‍കുകയാണ് വേണ്ടതെന്ന് മാനവവിഭവ മന്ത്രാലയം ഉപദേശകന്‍ സലീം അല്‍ സഅദി പറഞ്ഞു. അതേസമയം, രാജ്യത്ത് ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗം അഹ്മദ് അല്‍ ഹൂതി പറഞ്ഞു. 30,000ത്തില്‍ താഴെ സ്വദേശികളാണ് തൊഴില്‍ തേടുന്നത്.എന്‍ ഒ സി നിയമം കാരണം നിരവധി വിദേശികള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. പലര്‍ക്കും പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും ജോലി മാറുന്നതിന് പ്രയാസം നേരിടുകയാണ്.

Latest