Connect with us

Gulf

ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രൊജക്ട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

Published

|

Last Updated

ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ് പദ്ധതിയുടെ മാതൃക

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവള പ്രദര്‍ശന കേന്ദ്ര ത്തില്‍ ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ് പദ്ധതിയുടെ മാതൃക സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ദുബൈ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന പദ്ധതിയാണിത്. വ്യോമയാന ചരിത്രത്തിലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മക്തൂം വിമാനത്താവളം മാറുമെന്ന് അധികൃതര്‍ നേരത്തെതന്നെ അറിയിച്ചിരുന്നു.
65 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതിനെ ചുറ്റിപ്പറ്റി 140 ചതുരശ്ര കിലോമീറ്ററില്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്ന പേരില്‍ വിവിധ പദ്ധതികളുണ്ട്.
22 കോടി യാത്രക്കാരെ പ്രതിവര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമാണിത്. 1.2 കോടി ടണ്‍ ചരക്കുനീക്കവും ഇവിടെ നടക്കും. നിലവിലെ വിമാനത്താവളവുമായി താരതമ്യം ചെയ്യുമ്പോള്‍ 10 മടങ്ങ് വലിപ്പമുള്ളതാണ് മക്തൂം വിമാനത്താവളം. വിമാനത്താവള നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂര്‍ത്തിയായി. 15 വര്‍ഷം മുമ്പാണ് ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രൊജക്ട് വിഭാവനം ചെയ്തത്. 1990കളില്‍ ദുബൈയിലേക്ക് വന്‍തോതില്‍ യാത്രക്കാര്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു പദ്ധതി വിഭാവനം ചെയ്തത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മൂന്ന് അടക്കം 17 ലക്ഷം ചതുരശ്രമീറ്ററില്‍ വികസനം പ്രവര്‍ത്തനങ്ങള്‍ നടന്നു. കോണ്‍കോസ് ഡിയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

Latest