Connect with us

National

കടലില്‍ നിന്ന് കുടിവെള്ളമെടുക്കാന്‍ സംവിധാനവുമായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ചെന്നൈ: രാജ്യം കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ കടല്‍വെള്ളം ഉപയോഗപ്പെടുത്തുന്നതിന് നൂതന മാര്‍ഗം വികസിപ്പിച്ചതായി തമിഴ്‌നാട്ടിലെ ശാസ്ത്രജ്ഞര്‍. കല്‍പ്പാക്കം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞരാണ് കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത്. ഭൂഗര്‍ഭജലത്തിലെ ആര്‍സെനിക്, യുറാനിയം സാന്നിധ്യവും ഈ മാര്‍ഗത്തിലൂടെ വേര്‍തിരിച്ചെടുക്കാനാകും.
ആണവനിലയത്തില്‍ നിന്ന് പുറന്തള്ളുന്ന നീരാവി ഉപയോഗിച്ച് പ്രതിദിനം 6.3 ദശലക്ഷം ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനാകും. ഈ രീതി അവലംബിച്ച് കടുത്ത വരള്‍ച്ച നേരിടുന്ന 13 സംസ്ഥാനങ്ങള്‍ക്ക് വെള്ളമെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബിലും പശ്ചിമ ബംഗാളിലും ഇത്തരത്തിലുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വരള്‍ച്ച ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലേക്കായി വീടുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ചെറു ശുദ്ധീകരണ ഉപകരങ്ങളും ബാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചുനല്‍കിയിരുന്നു.

Latest