Connect with us

National

കോള്‍ മുറിയല്‍: പിഴ ഈടാക്കണമെന്ന ട്രായ് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വിളി മുറിഞ്ഞു പോയാല്‍ ടെലികോം കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ട്രായുടെ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും സുതാര്യവുമല്ലെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ വ്യക്തമാക്കി. ഈ ഉത്തരവ് നടപ്പാക്കണമെങ്കില്‍ അതിനാവശ്യമായ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനോടും കോടതി നിര്‍ദ്ദേശിച്ചു.

ഓരോ കോള്‍ മുറിയലിനും ഒരു രൂപ ഉഭോക്താവിന് നഷ്ടപരിഹാരം നല്‍കാനായിരുന്നു ട്രായ് നിര്‍ദ്ദേശം. ഇതിനെതിരെ 21 കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ) ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ട്രായിയുടെ തീരുമാനം നേരത്തെ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് സി.ഒ.എ.ഐ സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു.

Latest